മലപ്പുറം പൂക്കോട്ടൂരിൽ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി വെട്ടിക്കൊന്നു; 


   25-11-2025


 മലപ്പുറം : പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30 ന് ആയിരുന്നു സംഭവം. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.


ഇരുവരും ഒന്നിച്ചു താമസിക്കുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടുകയായിരുന്നു. അമീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും, സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം ജുനൈദ് ഇരുചക്രവാഹനത്തിൽ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.