കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്‌റാറ.
തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ കരിയാത്തുംപാറയിലെ പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ അമ്മ ഉൾപ്പെടെ ബന്ധുക്കൾ പുഴക്കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: ഹാരിസ്.

0 അഭിപ്രായങ്ങള്‍