മൊയ്‌തീൻ കുട്ടി
മടവൂർ : മടവൂർ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ടും മടവൂർ ടൗൺ എസ്.വൈ.എസ് പ്രസിഡണ്ടും മഹല്ല് കമ്മിറ്റി അംഗവും പൈമ്പാലശ്ശേരി ഗവ : എൽ.പി സ്കൂൾ എസ്.എം.സി ചെയർമാനുമായിരുന്ന നെടുവൻ പുറത്ത് താമസിക്കും തെനപ്പോത്ത് മൊയ്‌തീൻ കുട്ടി (70) നിര്യാതനായി. പത്താം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മടവൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്, മുസ്ലിം റിലീഫ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്, സലാല കെ.എം.സി.സി കമ്മിറ്റി അംഗം, മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ അംഗം, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, വാർഡ് വികസനസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു.
ഭാര്യ : ജമീല, മക്കൾ : ഷമീർ (ജി 5 നരിക്കുനി), ഷഫീഖ് (ഖത്തർ) ഷറീന, ഷാഹിദ, മരുമക്കൾ : റഷീദ് (മെഡിക്കൽ കോളേജ് ), സാലിഹ് എരവന്നൂർ, റസീന, സുലൈഖ, സഹോദരങ്ങൾ : ടി. ഹമീദ് (എസ്.ടി.യു മോട്ടോർ കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ), നാസർ (ദുബൈ), ഫാത്തിമ, നബീസ, ജമീല, പരേതനായ കോയസൻ കുട്ടി
മയ്യിത്ത് നിസ്കാരം നാളെ 27/1/26 (ചൊവ്വ) രാവിലെ 9 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിൽ


0 അഭിപ്രായങ്ങള്‍