അറിയിപ്പുകൾ, 


     *_𝟐𝟒 .- 1- 𝟐𝟎𝟐𝟔_*                              

                                                             


മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം


പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ച്, ആറ്  ക്ലാസുകളിലെ പ്രവേശനത്തിന് നിലവില്‍ നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാരെ (കാടര്‍, കൊറഗര്‍, കാട്ടുനായ്ക്ക, ചോലനായ്ക്ക, കുറുമ്പര്‍) വാര്‍ഷിക വരുമാന പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരും പ്രവേശന പരീക്ഷ എഴുതണം. 

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് എം.ആര്‍.എ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. അപേക്ഷകള്‍ www.tsmrs.in എന്ന വെബ്സൈറ്റില്‍ അയക്കണം. ജാതി, വാര്‍ഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷ ഓണ്‍ലൈനായി ചെയ്തതിന്റെ രജിസ്‌ട്രേഷന്‍ സ്ട്രിപ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ഫെബ്രുവരി 21ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാ ഫോം ഇതേ ഓഫീസുകളിലും www.stmrs.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പ്രവേശന പരീക്ഷ മാര്‍ച്ച് 14ന് നടക്കും. ഫോണ്‍: 9496070370 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കോടഞ്ചേരി), 9744233620 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പേരാമ്പ്ര), 04952376364 (ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കോഴിക്കോട്).


വിജ്ഞാപനം റദ്ദാക്കി


കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഉറുദു ലാംഗ്വേജ് ടീച്ചര്‍ (എന്‍.സി.എ-ധീവര, കാറ്റഗറി നമ്പര്‍: 405/2025) തസ്തികക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.


ഫെസിലിറ്റേറ്റര്‍ നിയമനം


കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനത്തിന് വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത: ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന മേഖലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 22-35. അഭിമുഖം ഫെബ്രുവരി രണ്ടിന് രാവിലെ 10ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. അസ്സല്‍ രേഖകള്‍ സഹിതം എത്തണം.