എൽഡിഎഫ് മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു
നരിക്കുനി : ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു. മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, ജാഥ അംഗങ്ങൾ, എൽഡിഎഫ് നേതാക്കൾ എന്നിവർ സംസാരിച്ചു. കെ കെ മിഥിലേഷ് സ്വാഗതവും വി സി ഷനോജ് നന്ദിയും പറഞ്ഞു. ജനുവരി 31,ഫെബ്രുവരി 1 തീയതികളിൽ ആണ് പ്രചരണ ജാഥ നടക്കുക.
photo: -എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിക്കുന്നു ,




0 അഭിപ്രായങ്ങള്‍