ഫോക് ലോർ പുരസ്കാര ജേതാവിന് ആദരവ്:-
നരിക്കുനി:- അഞ്ച് പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് കലാ രംഗത്ത് സജീവ സാന്നിദ്ധ്യമായി ഫോക് ലോർ പുരസ്കാരം ലഭിച്ച ഹസ്സൻ നെടിയനാടിന് മാപ്പിളപ്പാട്ട് ആസ്വാദക സമിതി (മാസ്) ആദരവ് നൽകി .. മാപ്പിളപ്പാട്ട് എഴുത്തുകാരനും , വിധി കർത്താവും കൂടാതെ ആയിരത്തിലധികം മാപ്പിളപ്പാട്ടുകളും, മോയിൻ കുട്ടി വൈദ്യർ മാപ്പിള അക്കാദമി പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങൾ ഉൾപ്പെടെ ഒൻപത് ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്, മാസ് നടത്തിയ ആദരവ് പരിപാടി നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി ലൈല ഉൽഘാടനം ചെയ്തു. മാസ് സെക്രട്ടറി ഷംസു നരിക്കുനി അദ്ധ്യക്ഷനായിരുന്നു, എൻ സി അബൂബക്കർ, റഷീദ് പി സി പാലം, ഫൈസൽ എ എളേററിൽ, ഹസീന പന്നൂർ, ഫൗസിയ പാലങ്ങാട്, അബൂബക്കർ കുട്ടമ്പൂർ, അബ്ദുറഹിമാൻ മൗലവി, ഇഖ്ബാൽ ആരാമ്പ്രം, സാലി കൈപ്പാട്ട്, സലാം ന്യൂ സ്റ്റാർ, കെ സി അബ്ദുൾ സലാം ,എം താജുദ്ധീൻ ,അനീസ് പാറന്നൂർ ,ഹസ്സൻ നെടിയനാട് തുടങ്ങിയവർ സംസാരിച്ചു, അബ്ദുൾ മജീദ് എം പി സ്വാഗതവും, സി പി ഷംസുദീൻ നന്ദിയും പറഞ്ഞു,
ഫോട്ടോ:ഫോക് ലോർ പുരസ്കാരം ലഭിച്ച ഹസ്സൻ നെടിയനാടിന് മാപ്പിളപ്പാട്ട് ആസ്വാദക സമിതി (മാസ്) നൽകിയ ആദരവ് നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി ലൈല ഉൽഘാടനം ചെയ്യുന്നു,


0 അഭിപ്രായങ്ങള്‍