നരിക്കുനി: നരിക്കുനി പുല്ലാളൂരില്‍ വീട്ടില്‍കയറി യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്ദമംഗലം, കൂത്താളി വീട്ടിൽ പോക്കർ (62), മകൻ അബ്ദുസ്സമദ് (33) എന്നിവരെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.


കഴിഞ്ഞ മാർച്ച് 3ന് രാത്രി യുവതിയോട് മുന്‍വൈരാഗ്യമുള്ള പ്രതികൾ വീട്ടിൽ മാരകായുധങ്ങളുമായി എത്തുകയും യുവതിയെയും, ഭർതൃമാതാവിനെയും മർദ്ദിക്കുകയും, മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിൻ്റെ മുൻവശത്തെ വാതിൽ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകര്‍ത്തു.


യുവതിയുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പോലീസ് പ്രതികളെ പുല്ലാളൂർ പരിസരത്ത് വച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പോലീസ് ഓഫീസർ ഫസല്‍, ഹോം ഗാര്‍ഡ് ജയരാജന്‍ എന്നിവര്‍ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.