മടവൂർ ആവേശകരമായ പോളിംഗ്;
09- 04 - 2026
മടവൂർ : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ മടവൂർ പ്രദേശത്തെ പോളിംഗ് ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി.
രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് വിവിധ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
പ്രദേശത്തെ പ്രധാന വോട്ടിംഗ് കേന്ദ്രങ്ങളിലൊന്നായ കൊട്ടക്കാവയൽ എ.എൽ.പി സ്കൂളിലെ 199-ാം നമ്പർ ബൂത്തിൽ 79 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 769 പേരാണ് ഇവിടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ആരാമ്പ്രം ജി.എം.യു.പി സ്കൂളിലെ വിവിധ ബൂത്തുകളിലും വോട്ടർമാരുടെ വലിയ പങ്കാളിത്തം ദൃശ്യമായി. ഈ കേന്ദ്രത്തിലെ നാല് ബൂത്തുകളിലെയും പോളിംഗ് ശതമാനം 80-ന് അടുത്താണ്.
ആരാമ്പ്രം ജി.എം.യു.പി സ്കൂളിലെ ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
സ്കൂളിലെ 200-ാം നമ്പർ ബൂത്തിൽ 80 ശതമാനവും (871 പേർ), 201-ാം നമ്പർ ബൂത്തിൽ 79 ശതമാനവും (723 പേർ), 202-ാം നമ്പർ ബൂത്തിൽ 80 ശതമാനവും (797 പേർ) വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ജി.എം.യു.പി സ്കൂളിലെ 203-ാം നമ്പർ ബൂത്തിലാണ് ഈ മേഖലയിൽ ഏറ്റവും ഉയർന്ന പോളിംഗ് (81%) രേഖപ്പെടുത്തിയത്. എല്ലാ ബൂത്തുകളിലും സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് പൂർത്തിയായത്.
യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഇത്തവണത്തെ പോളിംഗിൽ എടുത്തുപറയേണ്ട പ്രത്യേകതയായിരുന്നു.


0 അഭിപ്രായങ്ങള്‍