മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം;
12.05.2026
മലപ്പുറം: മങ്കടയിൽ മിന്നലേറ്റ് നാല് യുവാക്കൾ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വ വൈകീട്ട് മങ്കട കുരങ്ങൻ ചോലയിൽ കാഴ്ചകൾ കാണാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. കോഴിക്കോട്ട് പറമ്പ് നമ്പൂരിക്കാട് കടുക്കാ സിറ്റി മലയിൽ വെള്ളില സ്വദേശികളായ പുതുകൂടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിൻ്റെ മകൻ സിയാദ് (18), കറുത്താൻ കുത്ത് നിസാറിൻ്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവരുടെ നില ഗുരുതരമാണ്. ഒരാളെ രാത്രി ഏഴോടെയാണ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയത്. ഇവിടെ മലമുകളിൽ കാഴ്ചകൾ കാണാൻ വൈകുന്നേരങ്ങളിൽ നിരവധി പേർ എത്താറുണ്ട്. ചൊവ്വ വൈകീട്ട് സംഘമായെത്തിയ യുവാക്കൾക്കാണ് ശക്തമായ മിന്നൽ ഏറ്റത്. എല്ലാവരെയും ഉടൻ മഞ്ചേരി ഗവ. മെഡി ക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാലു പേർ മരിച്ചു. രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.


0 അഭിപ്രായങ്ങള്‍