നരിക്കുനി കടയിൽ തീ പൊള്ളലേറ്റ്  പിതാവിനെ മരിച്ച നിലയിൽ കാണപ്പെട്ടു, മകൾ ഗുരുതരാവസ്ഥയിൽ :-

 

15.05.2026 

 

 നരിക്കുനി : നരിക്കുനി കൊടുവള്ളി റോഡിൽ നരിക്കുനി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് മുൻവശമുള്ള  കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വി ജെ ട്രേഡിങ് എന്ന സ്ഥാപനത്തിൽ പറമ്പിൽ കടവ്സ്വ ദേശിയായ  വി ടി വിനേഷ്കുമാർ (45) ഷോപ്പിനുള്ളിൽ കത്തിക്കരിഞ്ഞ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒൻപത് വയസുകാരിയായ  മകളെ സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , . ഇന്ന് രാവിലെ ബിൽഡിങ്ങിനുള്ളിൽ പുക വരുന്നത് കണ്ട് ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. കൊടുവള്ളി പോലീസും നരിക്കുനി ഫയർഫോഴ്സും  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു,