*ശാന്തി ഹോസ്പിറ്റലും KHRA ഒമശ്ശേരി യൂണിറ്റും  സംയുക്തമായി സംഘടിപ്പിച്ച BLS പരിശീലന പരിപാടി


ഒമശ്ശേരി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) ഒമശ്ശേരി യൂണിറ്റിന്റെയും ശാന്തി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിലെ ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടി സംഘടിപ്പിച്ചു.


ശാന്തി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശുശ്രൂഷ, CPR പരിശീലനം, ശ്വാസതടസ്സം നേരിടുന്ന സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, അബോധാവസ്ഥയിലുള്ള രോഗികൾക്ക് നൽകേണ്ട അടിയന്തര പരിചരണം എന്നിവയെക്കുറിച്ച് വിശദമായ പരിശീലനം നൽകി.


പരിശീലനത്തിന് ശാന്തി ഹോസ്പിറ്റൽ എമർജൻസി വിഭാഗം HOD ഡോ. ഫവാസ് നേതൃത്വം നൽകി. പരിപാടിയിൽ ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ മുബാറക്, മാർക്കറ്റിംഗ് മാനേജർ മുൻഷിദ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശുഹൈബ് എന്നിവർ പങ്കെടുത്തു.


KHRA ഒമശ്ശേരി യൂണിറ്റ് സെക്രട്ടറി യൂസഫ്, വൈസ് പ്രസിഡന്റ് നിസാർ ചെറുവോട്  മറ്റ് KHRA ഭാരവാഹികളും 

 സാന്നിധ്യം അറിയിച്ചു 


ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിലെ ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ ഇടപെടാനും ജീവൻ രക്ഷാ നൈപുണ്യങ്ങൾ കൈവരിക്കാനും പരിശീലനം സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.