ലോകകപ്പ് ഫൈനൽ : സംസ്ഥാനത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി =


19.07.2026


ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച്‌ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 20, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.


കായികപ്രേമികളായ വിദ്യാർഥികളുടെ അഭ്യർഥനയും പുലർച്ചെ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ സമയക്രമവും കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കുന്നത് .