ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി, ഫെമിനിച്ചി ഫാത്തിമയ്ക്കും പുരസ്‌കാരം 18-07-2026


ന്യൂഡല്‍ഹി: 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്‌കാരമാണിത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.


34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.


മലയാള സിനിമ- ഫെമിനിച്ചി ഫാത്തിമ


മികച്ച കന്നഡ സിനിമ- മിഥ്യ


മികച്ച ഹിന്ദി സിനിമ- ശ്രീകാന്ത്


മികച്ച ഗുജറാത്തി സിനിമ- മാരന്‍ ദി ഹണ്ട്


മികച്ച ബംഗാളി സിനിമ- ചലച്ചിത്ര അക്കൗണ്ട്


മികച്ച ആസാമീസ് ചിത്രം- ജൂയിഫൂല്‍


മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി- മഹാരാജ, അനല്‍ അരശ് ( തമിഴ്)


മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി


മികച്ച പശ്ചാത്തല സംഗീതം- അമരന്‍, ജിവി പ്രകാശ്കുമാര്‍


മികച്ച സംഗീത സംവിധാനം ഗാനം-


മികച്ച കോസ്റ്റ്യൂം ഡിഅസൈനാര്- പുഷപ 2


മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്- കല്‍ക്കി എഡി


ബെസ്റ്റ് എഡിറ്റിങ്- അമരന്‍- ആര്‍ കലൈവാണന്‍


മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാല്‍


മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (അങ്ങ് വാന കോണില്)