മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച നരിക്കുനി സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍ :-
7/8/26
താമരശ്ശേരി: മലബാര്‍ ഗോള്‍ഡിന്റെ വ്യാജ മുദ്രയുണ്ടാക്കി മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പാലാഴി ക്രസന്റ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നരിക്കുനി സ്വദേശി കാരുകുളങ്ങര മാമ്പിലാക്കില്‍ നൗഷാദ് (50) , കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മല്‍ താമസിക്കന്ന താമരശ്ശേരി തച്ചംപൊയില്‍ കൂറപ്പൊയില്‍ ഗിരിജ (49) എന്നിവരാണ് കോഴിക്കോട് റൂറല്‍ എസ് പി മെറിന്‍ ജോസഫിന്റെ കീഴിലുള്ള സംഘത്തിന്റെ പിടിയിലായത്.
മലബാര്‍ ഗോള്‍ഡിന്റെ വ്യാജ മുദ്രയുണ്ടാക്കി സ്വര്‍ണാഭരണം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ താമരശ്ശേരി ഡി വൈ എസ് പി . കെ. എ. ബോസ് അറസ്റ്റ് ചെയ്തു. നരിക്കുനി, കാരുകുളങ്ങര, മാമ്പിലാക്കില്‍ സ്വദേശി, പാലാഴി ക്രസന്റ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നൗഷാദ് (50) എന്ന മുക്ക് പണ്ടം നൗഷാദ്, താമരശ്ശേരി, തച്ചംപൊയില്‍, കൂറപ്പൊയില്‍ സ്വദേശിയും കൊടുവള്ളി കാഞ്ഞിരാട്ട് കുന്നുമ്മല്‍ താമസക്കാരിയുമായ ഗിരിജ (49) എന്നിവരാണ്
ജൂലൈ 29 ന് ഗിരിജ 5 ഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വര്‍ണം പൂശിയ വളകള്‍ പണയം വെക്കുന്നതിനായി താമരശ്ശേരിയുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ എത്തുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ വളകള്‍ മുക്കുപണ്ടമാണെന്ന് മനസ്സിലായി. ആഭരണത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ മുദ്ര കണ്ട് കോഴിക്കോട്ടുള്ള ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിച്ചപ്പോള്‍ ലോഗോ വ്യാജമാണെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് മലബാര്‍ ഗോള്‍ഡ് ജീവനക്കാരന്‍ വന്നു താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞു ഗിരിജയും ഗിരിജക്ക് പണയം വെക്കാന്‍ വളകള്‍ നല്‍കിയ നൗഷാദും മൊബൈല്‍ ഫോണ്‍ ഓഫ് ആക്കി ഒളിവില്‍ പോവുകയായിരുന്നു. ഇതിന്റെ തലേ ദിവസം ഗിരിജ ഇതേ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായിരം രൂപ വാങ്ങിയിരുന്നു. ആ പണം ഉപയോഗിച്ച് നൗഷാദ് മലബാര്‍ ഗോള്‍ഡ് മാവൂര്‍ റോഡ് ഷോറൂമില്‍ നിന്നും അര പവനോളം തൂക്കം വരുന്ന മൂന്ന് വളകള്‍ വാങ്ങി. ഈ വളകളില്‍ ഉള്ള ലോഗോ വ്യാജമായി നിര്‍മ്മിച്ചാണ് പണയം വെക്കാനുള്ള മുക്ക് പണ്ടം ഉണ്ടാക്കിയത്. 2021 ല്‍ നരിക്കുനിയിലുള്ള നന്മണ്ട സഹകരണ ബാങ്കില്‍ 117 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പറ്റിച്ചതിനും നൗഷാദിന്റെ പേരില്‍ കേസുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി. കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം സുല്‍ത്താന്‍ ബത്തേരി കുപ്പാടിയുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ എന്‍ എം ജയരാജന്‍, സീനിയര്‍ സി പി ഒ മാരായ പി പി ജിനീഷ് , പി.കെ. അനസ്, എ. കെ രതീഷ്, പി. പ്രസൂണ്‍, താമശ്ശേരി എസ് ഐ ശരണ്യ, സി. പി.ഒ പി ആര്‍ അര്‍ജ്ജുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


0 അഭിപ്രായങ്ങള്‍