കോഴിക്കൂടിനടുത്ത് ബൾബ് ഫിറ്റിംഗിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു
01-11-2026
എടവണ്ണപ്പാറ (മലപ്പുറം): വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. എളമരം സ്വദേശി പാലക്കുഴി മൻസൂറിന്റെ മകൻ മുഫീദ് (14) ആണ് മരിച്ചത്.
വാഴക്കാട് ഗവ: ഹയർ സെകൻഡറി സ്കൂൾ 10-ാംക്ലാസ്സ് വിദ്യാർഥിയാണ്. വീട്ടിലെ കോഴിക്കൂടിനടുത്ത് വെളിച്ചത്തിനായി ബൾബ് സ്ഥാപിക്കുവാൻ വയറിഗ് ചെയ്യുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ കോഴികോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.



0 അഭിപ്രായങ്ങള്‍