പോളിടെക്‌നിക് ഡിപ്ലോമ: മൂന്നാം സ്‌പോട്ട് അഡ്മിഷൻ 28 മുതൽ 31 വരെ :-

സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി ജില്ലാതലത്തിൽ നോഡൽ പോളിടെക്‌നിക് കോളേജിൽ വെച്ച് 28 മുതൽ 31 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 


ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലേക്കും (സ്വാശ്രയമുൾപ്പെടെ) ഉള്ള പ്രവേശനത്തിന് അതാതു ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജിൽ ഹാജരായാൽ മതിയാവും. 


പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല.

  ജില്ലകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അതിൽ പറഞ്ഞിട്ടുള്ള സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്. 


ഒന്നിൽ കൂടുതൽ ജില്ലകളിൽ ഹാജരാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രോക്‌സി ഫോം പൂരിപ്പിച്ച് അപേക്ഷകന്റെയും രക്ഷാകർത്താവിന്റെയും ഒപ്പോടുകൂടി ഹാജരാക്കണം. ഒരു അപേക്ഷകൻ ഒന്നിൽ കൂടുതൽ ജില്ലയിൽ അഡ്മിഷൻ നേടിയാൽ അവസാനം നേടിയ അഡ്മിഷൻ മാത്രമേ നിലനിൽക്കുകയുള്ളൂ.


അഡ്മിഷനിൽ പങ്കെടുക്കുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക്: *www.polyadmission.org*.