*#സ്ത്രീ - #സ്ത്രീ #സുരക്ഷാ #ബീമാ #യോജന*

:-കേന്ദ്ര സർക്കാർ സഹായത്തോടെ കുടുംബ ശ്രീ മിഷനും, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്നുള്ള സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതി. 18 മുതൽ 75 വയസു വരെയുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് ഈ പദ്ധതിയിൽ ചേരാം. വാർഷിക പ്രീമിയം ആയ 342 രൂപയിൽ 171 രൂപ കേന്ദ്ര സർക്കാരും ബാക്കി തുക അംഗവും അടക്കണം. വയസ്സ് 51 മുതൽ 75 വരെയുള്ള വർക്ക് 150 രൂപ മാത്രം അടച്ചാൽ മതി.


ഗുണഫലങ്ങൾ


1) അംഗത്തിന്റെ 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന 2 മക്കൾക്ക് പ്രതിവർഷം 1200 രൂപാവീതം സ്കോളർഷിപ്പ് ലഭിക്കും.


2) അംഗത്തിന് സ്വാഭാവിക മരണം സംഭവിച്ചാൽ 50000 രൂപ (59 വയസ്സുവരെ പ്രായം) , 9000 രൂപ (60-65 പ്രായം) , 6000 രൂപ (66-70 പ്രായം ), 4000 രൂപയും (71-75 പ്രായം) അപകട മരണത്തിന് 95000 രൂപയും അവകാശികൾക്ക് ലഭിക്കും.


3) അംഗത്തിന് സ്ഥിരം വൈകല്യം ഉണ്ടായാൽ 75000 രൂപയും ഭാഗീക വൈകല്യ ത്തിന് 37500 രൂപയും ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി. ഡി. എസുമായി ബന്ധപ്പെടണം.