മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ  30 നും ,31 നും നടത്തും.


 *തിരുവനന്തപുരം* : ഈ മാസം 18 ന് നടത്താൻ നിശ്ചയിക്കുകയും ,പിന്നീട് മാറ്റിവയ്ക്കുകയും ചെയ്ത പ്ലസ് വൺ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ  30 നും, 31നും നടത്തും. 30 ന് രാവിലെ ഇക്കണോമിക്സും, വൈകീട്ട് അക്കൗണ്ടൻസി പരീക്ഷയും നടത്തും. 31 ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.