അക്ഷര തൊഴിലവസരങ്ങൾ
(15.12.2020)
*എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം*
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 19ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ബിസിനസ്സ് ഡെവലപ്പ്‌മെന്റ് അസോസിയേറ്റ്‌സ്, സെയില്‍സ് ഓഫീസര്‍, പ്രോഗ്രാം മാനേജര്‍(യോഗ്യത: ബിരുദം), സെയില്‍സ് കോഓര്‍ഡിനേറ്റര്‍(യോഗ്യത: പ്ലസ് ടു ), സ്റ്റാഫ് നേഴ്‌സ്(യോഗ്യത: ജി എന്‍ എം/ബി എസ് സി നേഴ്‌സിംഗ്), മെക്കാനിക്കല്‍ എഞ്ചിനീയര്‍(യോഗ്യത: ഡിപ്ലോമ/എഞ്ചിനിയറിംഗ് ഇന്‍ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍), തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 40 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370176/2370178.
*ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി*
കോഴിക്കോട് ഗവ. ഐ ടി ഐയില്‍ ഐ എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറുമാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ്. താല്പര്യമുളളവര്‍ ഐ ടി ഐ. ഐ എം സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക്: 8281723705.
*ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു*
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠന സൗകര്യം ഉണ്ടായിരിക്കും. 2021 ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 8137969292. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014
*റാങ്ക് പട്ടിക റദ്ദാക്കി*
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍(ഹൈസ്‌ക്കൂള്‍, എന്‍ സി എ ധീവര, കാറ്റഗറി നമ്പര്‍: 187/18) തസ്തികയിലേയ്ക്ക് നിലവില്‍ വന്ന റാങ്ക് പട്ടിക കാറ്റഗറി നമ്പര്‍ 240/09 പ്രകാരം നിലവില്‍ വന്ന മാതൃ റാങ്ക്പട്ടികയുടെ കാലാവധിക്കുള്ളില്‍ ധീവര വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ ഉത്ഭവിച്ച എന്‍ സി എ ഒഴിവുകളെല്ലാം നികത്തപ്പെട്ടതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

0 അഭിപ്രായങ്ങള്‍