എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച


 *കോഴിക്കോട്* : ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് സിവിൽസ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച നടത്തും.


26-ന് രാവിലെ 10.30-നാണ് കൂടിക്കാഴ്ച. അസോസിയേറ്റ് റിസർച്ച് ഫാക്കൽറ്റി - ജൂനിയർ ഡോക്ടർ, ജൂനിയർ ക്ലസ്റ്റർ ഹെഡ്, അസിസ്റ്റന്റ് മാനേജർ - സെയിൽസ്, മാർക്കറ്റിങ് കോ-ഓർഡിനേറ്റർ, ടീം ലീഡർ, മാനേജ്മെന്റ് ട്രെയിനി, ടെലി മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓപ്പൺ മാർക്കറ്റിങ് എക്സിക്യുട്ടീവ്, കളക്‌ഷൻ എക്സിക്യുട്ടീവ്, സെയിൽസ് എക്സിക്യുട്ടീവ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2370176, 2370178.