അനാഥകൾക്കും അഗതികൾക്കും ജെ ഡി.ടിയിൽ സൗജന്യ പഠനം


കോഴിക്കോട് : വെള്ളിമാടുകുന്ന് ജെ.ഡി.ടി.ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിൽ അനാഥകൾ,അഗതികൾ, വികലാംഗർ, കാൻസർ, കിഡ്നി രോഗികളുടെ മക്കൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് റിസർവ് ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.


ജെ.ഡി.ടി. ഇസ്ലാം ആർട്സ് അൻഡ് സയൻസ് കോളജിൽ ബി.എസ്.എസി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.എസി കമ്പ്യൂട്ടർ സയൻസ് ഹോട്ടൽ മാനേജ്മെന്‍റ്, ബി.എസ്.എസി മാത്തമാറ്റിക്സ്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, ബി.ബി.എ, എം.എ മൾട്ടിമീഡിയ, എം.കോം എന്നീ കോഴ്സുകളിലും ഹസ്സൻ ഹാജി മെമ്മോറിയൽ ജെ.ഡി.ടി. ഇസ്ലാം പോളി ടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ, ആർക്കിടെക്ച്യുർ,  കമ്പ്യൂട്ടർ ഹർഡ് വെയർ ആൻഡ് സോഫ്ട് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനിയറിംഗ് എന്നിവയിലും ജെ.ഡി.ടി. ഇസ്ലാം ഐടിഐയിൽ പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, വെൽഡർ, സ്റ്റെനോഗ്രാഫി, ഇലക്ട്രോണിക്സ് വയർമാൻ, എസി മെക്കാനിക്ക്, എ ന്നിവയിലും സീറ്റുകൾ ഒഴിവുണ്ട്.


താൽപര്യമുള്ള വിദ്യാർത്ഥികൾ സ്കോളർഷിപ്പ് അർഹിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 26നു രാവിലെ 8 മണിക്ക് ജെ.ഡി.ടി ഇസ്ലാം മെയിൻ ഓഫീസിൽ ഹാജരാവേണ്ടതാണ്. പ്രവേശനം കിട്ടുന്ന വിദ്യാർഥികൾക്ക് പഠനം സ്കോളർഷിപ്പ് മുഖേന പൂർണ്ണമായും സൗജന്യമായിരിക്കും.