'*തദ്ദേശ ഭരണം കയ്യാളാന്‍ കോളേജ് അധ്യാപകനും*
കുന്ദമംഗലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി സ്കൂൾ അധ്യാപകര്‍ ഇടംപിടിക്കുമ്പോള്‍ ഇതിനിടയില്‍ വ്യത്യസ്തമാവുകയാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെത്ത്കടവ് ഡിവിഷനിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഷിയോലാൽ. നരിക്കുനി ബൈത്തുൽ ഇസ്ല കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് സ്ഥാനാർത്ഥി. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും തഞ്ചാവൂർ ഭാരത്ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം ഫിൽ നേടിയശേഷം അധ്യാപകവൃത്തിയിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാനത്ത് സ്വാശ്രയ മേഖലയിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി ഒട്ടനവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നിലവിൽ സ്വാശ്രയ കോളേജ് അധ്യാപക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗവും കുന്ദമംഗലം മേഖലാ സെക്രട്ടറി കൂടിയാണ്.
അസംഘടിതരായ സ്വാശ്രയ മേഖലയിലെ നിരവധി പ്രശ്നങ്ങൾ ഏറ്റെടുത്തു സംഘടനാ തലത്തിലും അദ്ധ്യാപക തലത്തിലും മുന്നേറിയ ഷിയോലാലിനു ഇത് രാഷ്ട്രീയത്തിൽ കന്നിയങ്കം. പ്രളയ കാലത്തും കോവിഡ് കാലത്തും ജനഹൃദയങ്ങളിലേക്കു ഇറങ്ങിച്ചെന്ന് നടത്തിയ പ്രവർത്തനങ്ങളും സ്ഥാനാർഥിയുടെ വിദ്യാർത്ഥി സമ്പത്തും ഇലക്ഷനിൽ മുതൽക്കൂട്ടാകും എന്ന വിശ്വാസത്തിലാണ് കുന്ദമംഗലം നിവാസികൾ. ഇതിനകം തന്നെ പ്രചരണത്തിൽ എതിർസ്ഥാനാർഥി യെക്കാൾ മുന്നേറിയ ഷിയോലാലിന്റെ സംഘടനാ പ്രവർത്തനം ആരംഭിച്ചത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ യിലൂടെയാണ്. നിലവിൽ ഡിവൈഎഫ്ഐ കളരിക്കണ്ടി മേഖലാ സെക്രട്ടറി ആണ്. അധ്യാപനത്തിലും സംഘടനാതലത്തിൽ ഉം നേടിയെടുത്ത അറിവും പരിചയസമ്പത്തും വ്യക്തിബന്ധവും കുന്ദമംഗലം ബ്ലോക്കിലെ വികസനത്തിന് അടിത്തറ ആകുമെന്ന് പ്രതീക്ഷയോടെയാണ് നാട്ടുകാർ.
നൊച്ചിയിൽ ബാബുരാജ്-ചന്ദ്രമതി ദമ്പതികളുടെ മകനാണ് ഷിയോലാൽ. സി ടെക് ആർട്സ് ആൻഡ് സയൻസ് കോളേജ് കാരന്തൂരിലെ പ്രിൻസിപ്പാൾ ശ്രീ.ശശിധരന്റെ മകൾ ആർഷ ആണ് ഭാര്യ.


1 അഭിപ്രായങ്ങള്‍
ആശംസകൾ
മറുപടിഇല്ലാതാക്കൂ