ദുരന്തങ്ങളെ അതിജീവിക്കാൻ അഞ്ച് ഫയർ സ്റ്റേഷനുകൾകൂടി,


കോഴിക്കോട്:രക്ഷാപ്രവർത്തനത്തിന് കൂടുതൽ ശക്തിപകരാനും ദുരന്തമുണ്ടായാൽ അതിനെ അതിജീവിക്കാനുമായി ജില്ലയിൽ പുതിയ അഞ്ച് ഫയർസ്റ്റേഷനുകൾ കൂടി വരുന്നു. രാമനാട്ടുകര, മാവൂർ, പുതുപ്പാടി, റെയിൽവേ സ്റ്റേഷൻ, ചേളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഫയർ‌സ്റ്റേഷൻ ആരംഭിക്കുക. ഇതിനായുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സാറ്റ്‌ലൈറ്റ് ഫയർ സ്റ്റേഷൻ സജ്ജമാക്കുക.