കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീല ചുമതലയേറ്റു


👉കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീല സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാകലക്ടര്‍ ഡോ. എസ്. സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. എം.പി ശിവാനന്ദനാണ് വൈസ് പ്രസിഡന്റ്. 


👉ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.പി സുനില്‍കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിഹാന രാരപ്പന്‍കണ്ടിയാണ് വൈസ് പ്രസിഡന്റ്. 


👉ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വി.കെ അനിത സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. റിട്ടേണിംഗ് ഓഫീസര്‍ ശിവരാമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി.എം ശശിയാണ് വൈസ് പ്രസിഡന്റ്. 


👉 *നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കൃഷ്ണവേണി മാണിക്കോത്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ രവിശങ്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സി.കെ.രാജന്‍ മാസ്റ്ററാണ് വൈസ് പ്രസിഡന്റ്.*


👉ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ രൂപലേഖ കൊമ്പിലാടിന് റിട്ടേണിംഗ് ഓഫീസര്‍ ടി.അമ്മാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അസ്സയിനാര്‍ എമ്മച്ചന്‍കണ്ടിയാണ് വൈസ് പ്രസിഡന്റ്.


👉ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.അജിത സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ ഷെറീന.കെ സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍.എം ബാലരാമന്‍ മാസ്റ്ററാണ് വൈസ് പ്രസിഡന്റ്.


👉കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.എച്ച് സുരേഷ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ റിജുല.സി സത്യവാചകം ചൊല്ലിക്കൊടുത്തു.പി.വിലാസിനിയാണ് വൈസ് പ്രസിഡന്റ്.


👉ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇന്ദിര ഏറാടിയില്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ അജയകുമാര്‍ വാളാങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു. നിജില്‍ രാജാണ് വൈസ് പ്രസിഡന്റ്.


👉പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ വി.എം കുട്ടികൃഷ്ണന് ആര്‍.ഒ രാഘവന്‍ വി.എ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇ.വി ഖദീജക്കുട്ടിയാണ് വൈസ് പ്രസിഡന്റ്. 


👉കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പോളികാരക്കട സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ നൗഷാദ് കെ.വി സത്യവാചകം ചൊല്ലിക്കൊടുത്തു. റസീന യൂസഫാണ് വൈസ് പ്രസിഡന്റ്.


👉നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ടി.പി ദാമോദരന്‍ മാസ്റ്റര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. എ.ആര്‍.ഒ എല്‍.എന്‍ ഷിജു സത്യവാചകം ചൊല്ലിക്കൊടുത്തു. നിഷ പുതിയോട്ടുംകണ്ടിയാണ് വൈസ് പ്രസിഡന്റ്.


👉കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ.പി ഷീബ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ മുരളീധരന്‍.കെ സത്യവാചകം ചൊല്ലിക്കൊടുത്തു. ടി.ടി വിനോദാണ് വൈസ് പ്രസിഡന്റ്.


👉ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി നൗഷീര്‍ പി.പി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ സരോജിനി സത്യവാചകം ചൊല്ലിക്കൊടുത്തു. ഗൗരി പുതിയോത്താണ് വൈസ് പ്രസിഡന്റ്.


👉കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.എം ഷാജി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ രാജീവന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.കെ.നിഷയാണ് വൈസ് പ്രസിഡന്റ്.



👉തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രമീള കെ.ടി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ ലാല്‍ചന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.കെ ശിവദാസനാണ് വൈസ് പ്രസിഡന്റ്.


👉നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സലിം ചെറുവറ്റകുഴിയില്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ആര്‍.ഒ മോഹന്‍.ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മിനി പുല്ലംകണ്ടിയിലാണ് വൈസ് പ്രസിഡന്റ്.


👉പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റായി എന്‍ പി ബാബു ചുമതലയേറ്റു. വൈസ് പ്രസിഡന്റായി സി കെ പാത്തുമ്മ ടീച്ചറെ തിരഞ്ഞെടുത്തു.


👉തോടന്നുര്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ശ്രീലത എം ചുമതലയേറ്റു. വൈസ് പ്രസിഡന്റായി പി എം ലീനയെ തിരഞ്ഞെടുത്തു.


👉ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇ ടി രാധ ചുമതലയേറ്റു. വൈസ് പ്രസിഡന്റായി വി പി പ്രവിതയെ തിരഞ്ഞെടുത്തു.


👉നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പി എന്‍ ശാരദ പട്ടേരിക്കണ്ടി ചുമതലയേറ്റു. വൈസ് പ്രസിഡന്റായി പി എം കുഞ്ഞിക്കണ്ണനെ തിരഞ്ഞെടുത്തു.


👉ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉണ്ണി വേങ്ങേരി ചുമതലയേറ്റു. വൈസ് പ്രസിഡന്റായി റീനയെ തിരഞ്ഞെടുത്തു.


👉കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി കെ ശശി ചുമതലയേറ്റു. വൈസ് പ്രസിഡന്റായി ഷീബ ടീച്ചറെ തിരഞ്ഞെടുത്തു.


👉ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ സുനില്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റായി ചിപ്പി മനോജിനെ തിരഞ്ഞെടുത്തു.


👉കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ കെ ബിന്ദു ചുമതലയേറ്റു. വൈസ് പ്രസിഡന്റായി വി എം അനൂപ് കുമാറിനെ തിരഞ്ഞെടുത്തു.


👉പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി വി കെ പ്രമോദ് ചുമതലയേറ്റു. വൈസ് പ്രസിഡന്റായി കെ എം റീനയെ തിരഞ്ഞെടുത്തു.


👉ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ചുമതലയേറ്റു. വൈസ് പ്രസിഡന്റായി സരള കൊള്ളിക്കാവിലിനെ തിരഞ്ഞെടുത്തു.


👉വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ കെ ബിജുള ചുമതലയേറ്റു. വൈസ് പ്രസിഡന്റായി പൂളക്കണ്ടി മുരളിയെ തിരഞ്ഞെടുത്തു.


👉മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി  ടി കെ അഷ്റഫ് ചുമതലയേറ്റു. വൈസ് പ്രസിഡന്റായി എം ജയപ്രഭയെ തിരഞ്ഞെടുത്തു.


👉തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സബിത മണക്കുനി ചുമതലയേറ്റു. വൈസ് പ്രസിഡന്റായി എഫ്. എം മുനീറിനെ തിരഞ്ഞെടുത്തു. 


---