നരിക്കുനി ജ്വല്ലറി കവർച്ച, മുഖ്യ പ്രതി പിടിയിൽ - :-

നരിക്കുനി: -.2020 നവംബർ 24  രാത്രി നരിക്കുനിയിലെ തനിമ ജുവല്ലറി കുത്തി തുറന്ന് 11 പവൻ സ്വർണവും, ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ മുഖ്യ പ്രതി കണ്ണൂർ ഇരിട്ടി പയഞ്ചേരി മുക്ക് കരിമ്പനക്കൽ വീട്ടിൽ രാജേഷ് (31 വയസ്സ് ) നെ കോഴിക്കോട് റൂറൽ എസ്.പി. Dr. എസ്.ശ്രീനിവാസ് I P S ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 

കോഴിക്കോട് നിന്നും വാടകയ്ക്ക്  എടുത്ത സ്വിഫ്റ്റ് കാറിലാണ് പ്രതികൾ നരിക്കുനിയിൽ എത്തിയത് , കവർച്ച നടത്തു ന്നതിനിടെ സ്ഥലത്ത് എത്തിയ ഗൂർഖയെ കയ്യേറ്റം ചെയ്ത് കല്ലെറിഞ്ഞ് ഓടിച്ച് രക്ഷപെടുകയായിരുന്നു.,തുടർന്ന് നവംബർ29 നു ഇതേ പ്രതികൾ കണ്ണൂർ ജില്ലയിൽ കേളകത്തുള്ള മറ്റൊരു ജൂവല്ലറിയും തകർത്തെങ്കിലും ലോക്കർ പൊളിക്കാൻ പറ്റാത്തതിനാൽ അയ്യായിരം രൂപ കളവ് നടത്തുകയും, അന്നുതന്നെ മണത്ത ണയുള്ള മലഞ്ചരക്ക് കടയും ,കുത്തി തുറന്ന് കുരുമുളകും ,മറ്റും കളവ് ചെയ്തിരുന്നു.സ്വർണം വിൽപ്പന നടത്തി ലഭിച്ച പണം ഉപയോഗിച്ച് മൈസൂരിലും, കോയമ്പത്തൂരും ഒളിവിൽ കഴിയുകയായിരുന്നു. സംഘ ത്തിലെ രണ്ടു പേരെ കുറച്ചു ദിവസം മുമ്പ് കേളകം പോലീസ് പിടികൂടിയിരുന്നു.മറ്റു പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട്. രാജേഷിനെ ആശുപത്രികൾ കേന്ദ്രീകരിച്ച് ജീവനക്കാരുടെ സ്വർണവും ,പണവും കളവ് നടത്തിയതിന് പെരിന്തൽമണ്ണ, കണ്ണൂർ,കൂത്തുപറമ്പ്,ചേവായൂർ എന്നിവിടങ്ങളിൽ കേസുണ്ട്.രണ്ടുമാസം മുമ്പാണ് കോഴിക്കോട് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.പ്രായപൂർത്തിയാവാത്ത കുട്ടികളെ പണവും, മയക്കുമരുന്നും നൽകി സംഘത്തിൽ ചേർത്ത് കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി D Y S P ഇ. പി.പൃഥ്വിരാജിന്റെ മേൽനോട്ടത്തിൽ കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ, എസ്.ഐ  കെ സായൂജ് ,ക്രൈം സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു,വി.കെ സുരേഷ്, എ. എസ്‌.ഐ ഷിബിൽ ജോസഫ്, കൊടുവള്ളി സ്റ്റേഷനിലെ എസ്‌.ഐ. മാരായ ബിജുരാജ്,വിജയകുമാർ ,ഷാജീഷ്, അബ്ദുൾ റഹിം,മഞ്ജിത്,നൂർ മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.