യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (മടവൂർ) കോവിഡ് ബാധിച്ച് മരിച്ചു


മടവൂർ :- : കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) (മടവൂർ - പൈമ്പാലുശ്ശേരി )കോവിഡ് ബാധിച്ച് മരിച്ചു.


ഡിസംബർ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.,പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.


കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ രോഗം  അതീവ ഗുരുതരമായിതുടരുകയായിരുന്നു.


സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന "ഗെറ്റുഗദർ" സിനിമ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിനെ മഹാമാരി കൊണ്ടുപോയത്..

അച്ചൻ :- പരേതനായ പത്മനാഭൻ നായർ , അമ്മ :- സുഭദ്ര, സഹോദരൻ: കേണൽ ജയപ്രസാദ്.

അവിവാഹിതനാണ്.


ശവസംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കോഴിക്കോട് 

മാവൂർറോഡ് സ്മശാനത്തിൽ നടന്നു ,