കവിയുടെ സ്മരണയ്ക്ക് തൈ നട്ടു :-

നരിക്കുനി: -പുന്നശ്ശേരി  ഇക്കോ മേറ്റ്സ് പ്രവർത്തകർ ,അന്തരിച്ച കവി സുഗത കുമാരി ടീച്ചറുടെ സ്മരണ ക്കായി അട്ടപ്പാടി കൃഷ്ണ വനത്തിൽ വൃക്ഷ തൈ നട്ടു. 

മൂന്നു വർഷം കൊണ്ടാണ് പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ മൊട്ടക്കുന്നായിരുന്ന നൂറു ഏക്കറിലേറെ സ്ഥലം  സുഗത കുമാരിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും, നാട്ടുകാരും ചേർന്ന്  നിബിഡ വന മാക്കി മാറ്റിയത്. ഇതാണ് കൃഷ്ണ വനം എന്നറിയപ്പെടുന്നത്.

കൃഷ്ണ വനം

ഫോറസ്റ്റ് പരിസരത്ത്

നടന്ന ചടങ്ങിൽ

ഫോറസ്റ്റ് ഗാർഡ്

നിധിൻ,

ഇക്കോ മേറ്റ്സ് പ്രവർത്തകരായ

സാലിഹ് കല്ലുങ്കര,

മുസ്തഫ സി.കെ,

സി.മനോജ്, ഷൈജു കെ ,  ജലീൽ പി.കെ,

അബ്ദുൾ റസാക്ക് എം.കെ, ഷംനാസ് ടി.കെ എന്നിവർ

നേതൃത്വം നൽകി