ദോഹ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവ്


ദോഹ; ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവ്. ക്ലര്‍ക്ക് പോസ്റ്റിലാണ് ജോലി ഒഴിവുള്ളത്. ഇന്ത്യന്‍ പൗരനും ഖത്തറില്‍ സാധുതയുള്ള ഐ.ഡി ഉള്ളവരുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യവുമാണ് യോഗ്യത മാനദണ്ഡങ്ങള്‍. താല്‍പ്പര്യമുള്ളവര്‍ക്ക് indembdh@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ഡിസംബര്‍ 23 ആണ് അവസാന തീിയതി. ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്,