കൊടുവള്ളി മദ്രസ ബസാർ വാഹനാപകടം : മരണം 3 ആയി


കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി . പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഇതോടെ മരണം മൂന്നായി.ഇന്നലെ അപകടം നടന്നയുടൻ വള്ളിയാട്ടുമ്മൽ സന്തോഷ്(44) മരിച്ചിരുന്നു. വൈകീട്ടോടെ രണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു. ഇന്ന് ശനിയാഴ്ച പുലർച്ചെ ചികിത്സയിലായിരുന വി.ശശി യുംമരണപ്പെട്ടു , അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം.