അക്ഷര ഫർണീച്ചർ ശേഖരണ ചാലഞ്ച് ' മഹാമാരിയെതുടര്‍ന്ന് വരുമാനത്തില്‍ ഗണ്യമായ കുറവ് അനുഭവിക്കുന്ന നാട്ടുകാർക്ക് വേണ്ടി  അക്ഷര ഒരുക്കുന്ന ഫർണീച്ചർ ചാലഞ്ച് , മരണവും ,മരണാനന്തര ചടങ്ങുകൾക്കും ,സൗജന്യമായി നാട്ടുകാർക്ക് ഉപയോഗിക്കാൻ 10 മേശകളും ,40 കസേരകളും ,2 ടാർപ്പായങ്ങളും വാങ്ങാൻ ,ഈ വർഷത്തെ പുതുവത്സര ആഘോഷം മാറ്റിവെച്ചു കൊണ്ട് ഫർണീച്ചർ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാം , ജനുവരി 31ന് നടക്കുന്ന ഫർണീച്ചർ ശേഖരണ ചാലഞ്ച് സ്‌പേണ്‍സര്‍ ചെയ്തും ,മറ്റും വന്‍വിജയമാക്കാന്‍ അക്ഷര സാംസ്ക്കാരിക വേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.സ്ഥിര വരുമാനം ഒന്നുമില്ലാത്ത അക്ഷര നിലനിന്നു പോരുന്നത് നാട്ടുകാരായ കനിവുള്ളവരുടെ സഹായം ഒന്നു കൊണ്ടു മാത്രമാണ്.കോവിഡാനന്തരം  ലഭിക്കുന്ന സഹായങ്ങളില്‍ ഗണ്യമായ കുറവ് വന്നിരിക്കയാണ്.അതുകൊണ്ട് മൊത്തമായോ ഭാഗികമായോ സ്‌പോണ്‍സര്‍ ചെയ്‌തോ ഫർണീച്ചർ സാധനങ്ങളുമറ്റും നല്‍കിയോ ഈ സംരംഭവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ;9447516701 ,98477358 23 ,9645001042