*സംസ്ഥാന ബജറ്റ്*
*ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കും; ഏപ്രില്‍ മുതല്‍ ലഭിക്കും*
ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് ധനമന്ത്രി ടി.എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. കോവിഡാനന്തര കേരളത്തിന് ഉണര്‍വേകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സ്‌നേഹയുടെ കവിത ചൊല്ലിയാണ് തോമസ് ഐസക്ക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കോവിഡിനെതിരെ പോരാടി ജയിക്കും. കോവിഡ് തുറന്നിട്ട സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കും. കോവിഡ് പോരാളികള്‍ക്ക് അഭിനന്ദനങ്ങളെന്നും ധനമന്ത്രി.
*_പ്രധാന പ്രഖ്യാപനങ്ങള്‍_*
📢 * ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കും, ഏപ്രില്‍ മുതല്‍ ലഭിക്കും: തോമസ് ഐസക്
📢 * 4000 തസ്തിക ആരോഗ്യവകുപ്പില്‍ സൃഷ്ടിക്കും
📢 * തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി
📢 * 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
📢 * 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും
📢 * 2021-22 ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തിയാക്കും
📢 * റബറിന്റെ തറവില ഉയര്‍ത്തി, 170 രൂപയാക്കി
📢 * നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി
📢 * നാളികേരത്തിന്റെ സംഭരണവില 22 ല്‍ നിന്ന് 32 രൂപയാക്കി


0 അഭിപ്രായങ്ങള്‍