സൗര: 2020 ഡിസംബർ 21 വരെ ഡെവലപ്പറെ തെരഞ്ഞെടുക്കാൻ സാധിക്കാതെ വന്ന ഉപഭോക്താക്കൾക്ക് ഒരവസരം കൂടി.
സൗര പദ്ധതിയിൽ ഡിസംബർ 4 വരെ രജിസ്റ്റർ ചെയ്തവർക്ക് ഡെവലപ്പറെ തെരഞ്ഞെടുക്കാൻ ഒരവസരം കൂടി നൽകുന്നു. ജനുവരി 11,12 തീയതികളിൽ സൗര പോർട്ടലിൽ (https://wss.kseb.in/selfservices/sbp) ലോഗിൻ ചെയ്ത് ഡെവലപ്പറെ തെരഞ്ഞെടുക്കാം.
ഡെവലപ്പറെ തെരഞ്ഞെടുത്തവരുടെ ചുരുക്കപ്പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കും. തുടർന്ന് സൈറ്റ് ഇൻസ്പെക്ഷൻ ആരംഭിക്കും. സൈറ്റ് ഇൻസ്പെക്ഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പണമടച്ച് കരാറിലേർപ്പെടാവുന്നതും തുടർന്ന് പ്ലാന്റ് സ്ഥാപിക്കുന്നതുമാണ്. സൈറ്റ് ഇൻസ്പെക്ഷൻ സമയത്ത് പ്ലാന്റിന്റെ ശേഷിയിൽ ഉചിതമായ മാറ്റം വരുത്താനും മോഡൽ മാറ്റാനും അവസരമുണ്ടാകും.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
സംശയങ്ങൾ ദൂരീകരിക്കാൻ അതത് സെക്ഷൻ ഓഫീസുമായോ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർകെയർ നമ്പരായ 1912 ലോ ബന്ധപ്പെടാവുന്നതാണ്.


0 അഭിപ്രായങ്ങള്‍