*ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരെന്ന് ഗവർണർ; നയപ്രഖ്യാപനം ആരംഭിച്ചു,*


പ്രതിപക്ഷ ബഹളത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. സ്‌പീക്കർക്കെതിരേയും സർക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അഴിമതി സർക്കാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. നയപ്രഖ്യാപന പ്രംഗത്തിന് മുമ്പ് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബഹളം വച്ച പ്രതിപക്ഷ എം എൽ എമാരോട് തന്റെ ഭരണഘടന കർത്തവ്യം ഗവർണർ ഓർമ്മിപ്പിച്ചു. ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തിന് പിന്നാലെ പി സി ജോർജും സഭ വിട്ടു


ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണ് ഇതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് ആരെയും പട്ടിണി കിടത്താതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. കൊവിഡ് മഹാമാരി സാമ്പത്തിക നിലയെ ബാധിച്ചു. കൊവിഡ് കാലത്ത് ആദ്യമായി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. സൗജന്യ ഭക്ഷ്യകിറ്റും സൗജന്യ ചികിത്സയും അടക്കം സംസ്ഥാനം നൽകിയെന്നും ഗവർണർ ഓർമ്മിപ്പിച്ചു