*അത്താണി അറിയിപ്പ്*


സുഹൃത്തുക്കളെ,

   ബിരിയാണി വിരുന്ന് 2021 ന്റെ അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണ്. അതിന്റെ സുഗമമായ നടത്തിപ്പിന്ന് ചില സമയക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്.

   *  പരിപാടി നടക്കുന്നത് നരിക്കുനി -കാക്കൂർ റോഡിലെ ചെമ്പകുന്നിലുള്ള NEMS സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ്.

    * പത്തു പാക്ക് വീതമുള്ള ഒരു കാർഡ്ബോർഡ് പെട്ടിയിലാണ് ബിരിയാണി വിതരണം ചെയ്യുന്നത്. അതിനാൽ ഓരോരുത്തരും അവർ ബുക്ക്‌ ചെയ്ത അത്രയും കൊണ്ട് പോകാൻ പറ്റിയ വാഹനം കൊണ്ടുവരേണ്ടതാണ്.

    * ഓരോരുത്തരും അവർക്ക് അനുവദിച്ച സമയത്ത് തന്നെ വരാൻ ശ്രദ്ധിക്കുക.

     * ബിരിയാണി എടുക്കേണ്ട വാഹനം മാത്രം ഗ്രൗണ്ടിലേക്ക് കൊണ്ടുവരിക. ബാക്കിയുള്ള വാഹനങ്ങൾ റോഡ് അരികിൽ പാർക്ക്‌ ചെയ്യുക.

     * ഗേറ്റിൽ വെച്ച് പനി പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതുമാണ്.

      * രജിസ്‌ട്രേഷൻ കൌണ്ടർ പേര് രജിസ്റ്റർ ചെയ്ത് കൂപ്പൺ വാങ്ങുക.

       * പണം കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് ക്യാഷ് കൗണ്ടറിൽ അടക്കുക. അതെനിക്കുള്ള സംഭാവനയും ബിരിയാണിയുടെ വിലയും വെവ്വേറെ തന്നെ അടക്കണം.

       * അത്താണി അധികാരപ്പെടുത്തിയ കോർഡിനേറ്റർ അല്ല വരുന്നതെങ്കിൽ കോർഡിനേറ്ററിൽ നിന്നും ഒരു കത്ത് കൊണ്ടുവരേണ്ടതാണ്.

      നമ്മുടെ പ്രതീക്ഷയിൽ കവിഞ്ഞ സ്വീകരണമാണ് ഈ പരിപാടിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഇനി ഇത് വിജയിപ്പിക്കണമെങ്കിൽ എല്ലാവരുടെയും പരിപൂർണ സഹകരണം ആവശ്യമാണ്.

       നിങ്ങൾ അതെനിക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണ് എന്ന് സ്മരിച്ചു കൊണ്ട് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.   *സമയക്രമം താഴെ കൊടുക്കുന്നു*


*7.15 am*

പൂനൂർ 

ഉണ്ണികുളം പഞ്ചായത്ത്‌ 

പാവണ്ടൂർ 

പറമ്പിൽ ബസാർ 

മാവൂർ 

പതിമംഗലം 


 *7.45 am*

പാലോളിത്താഴം 

പാറന്നൂർ 

ബാലുശ്ശേരി 

നന്മണ്ട 


 *8.15 am* 

കൊടുവള്ളി 

അവിലോറ 

P.V.S ഗ്രൂപ്പ്‌ O.P ഹമീദ് 

ചേളന്നൂർ പഞ്ചായത്ത്‌ 

കക്കോടി പഞ്ചായത്ത്‌ 


 *8.45 am* 

കോട്ടയോട്ടു താഴം 

കിഴക്കോത്ത് പഞ്ചായത്ത്‌


 *9.15 am* 

മടവൂർ panchayath


 *9.45 am* 

നരിക്കുനി പഞ്ചായത്ത് 


 *10.15 am* 

കാക്കൂർ പഞ്ചായത്ത്‌ 


     ഏതാനും വ്യക്തികൾ നേരിട്ട് ബുക്ക്‌ ചെയ്തിട്ടുണ്ട്.   അവർക്ക് രാവിലെ 10.30ന്  മുൻപ് സൗകര്യപ്പെട്ട സമയത്ത് വരാവുന്നത് ആണ്.