മുതിർന്ന കോൺഗ്രസ് നേതാവുo മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു.


ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോൺഗ്രസിൽ ചേർന്നത്. 1962-ൽ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി പദവികൾ വഹിച്ചിട്ടുണ്ട് ബൂട്ടാസിങ്.