കാലം തെറ്റി എത്തിയ കനത്ത മഴകർഷകർക്ക് കണ്ണീരായി:-
ചേളന്നൂർ: എടക്കര .തുണു മണ്ണിൽ ഭാഗത്ത് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് ,25 ഏക്കറിലധികം വരുന്ന പാകമായി പൂവിട്ടു വരുന്ന പയർ ,ചീര, മത്തൻ ,കാബേജ്, കൈപ്പ തുടങ്ങിയവയാണ് കനത്ത മഴ മൂലം വെള്ളം കയറി നശിച്ചത്, എം.കെ.പ്രസാദ്, K K സുരേഷ് ബാബു, 'ആർ.പ്രകാശൻ, വി.പി.ജയരാജൻ, ചന്ദ്രൻ നായർ, എം.കെ.പുരുഷു, എം.കെ.ആണ്ടിക്കുട്ടി, എം.കെ. സിദ്ധാർത്ഥൻ തുടങ്ങിയ കർഷകരുടെ സ്വപ്നങ്ങളാണ് അകാലത്തിലെ കനത്ത മഴ തകർത്തത്, ഇപ്പോൾ തന്നെ ഒരോ കർഷകനു 50,000 മുതൽ ഒന്നര ലക്ഷം വരെ ചെലവായിട്ടുണ്ട് ,ഒരു എക്ടർ മുതൽ 25 എക്ടർ വരെ സ്ഥലം പാട്ടത്തിനെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്, കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ വെജിറ്റബൾ ആൻറ് ഫ്രുട്ട്സ് പ്രേമോഷൻ കൗൺസിൽ കോഴിക്കോട് അസി.മനേജർ അനുശ്രീ .വി .തലക്കളത്തൂർ ,കൃഷി ഓഫിസർ ദീപ, ആർ.ബിനീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു,


0 അഭിപ്രായങ്ങള്‍