*ചായ എളുപ്പത്തിൽ നിർമ്മിക്കാവുന്ന പുതിയ ടെക്നോളജിയുമായി പിസി പാലം സ്കൂളിലെ കൊച്ചു മിടുക്കി* -

നരിക്കുനി: - ഊർജ്ജത്തിന് അളവ് ഏറ്റവും കുറച്ചുകൊണ്ട്  ചായ തിളപ്പിക്കുന്ന പുതിയ ടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും , നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന ഇൻസ്പെയർ അവാർഡിന് തെരഞ്ഞെടുത്തിരിക്കുകയാണ് പി സി പാലം എ യു പി സ്കൂൾ ഏഴാം ക്ലാസുകാരി ജന്ന റയ്യാൻ  എന്ന വിദ്യാർത്ഥിയെ , ഇതിലൂടെ ചായ കുടിക്കാൻ എത്തുന്ന ആളുകൾക്ക് ഒട്ടും സമയം നഷ്ടപ്പെടുത്താതെ ചായ എളുപ്പത്തിൽ ലഭിക്കുന്നതാണ് എന്ന് വിദ്യാർത്ഥി പറയുന്നു , കൂടാതെ ഏത് താപനിലയിലുള്ള ചൂടുള്ള വെള്ളവും, ഉപഭോക്താവിന് കിട്ടത്തക്ക രീതിയിൽ ഈ മാതൃകയെ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നും ,റഗുലേറ്റർ പിടിപ്പിച്ച അടുപ്പ് ഉപയോഗിച്ച് ചായ തിളപ്പിക്കുമ്പോൾ ഊർജ്ജ നഷ്ടം ഇല്ലാതാകുന്നു എന്നതുമാണ് പ്രത്യേക ത.ഇനി വരുന്ന ജില്ലാ മത്സരത്തിൽ തന്റെ പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി.