കെ. എസ്. ആർ. ടി. സി. ബസ്സിന് നാട്ടുകാരുടെ ഗംഭീര സ്വീകരണം.
*18/ Ol/2021*
പാലങ്ങാട് " - :- ചിരകാലാഭിലാഷം പൂർത്തീകരിച്ച് ഓടിയെത്തിയ ട്രാൻസ്‌പോർട് ബസ്സിന് നാട്ടുകാരുടെ ഗംഭീര സ്വീകരണം. ഇന്ന് രാവിലെ താമരശ്ശേരിയിൽ നിന്നും അലങ്കരിച്ച് ബാലുശ്ശേരിയിൽ എത്തിച്ച ബസ്സ് ഉച്ചയോടെ അവിടെ നിന്നും പുറപ്പെട്ട് കപ്പുറം -ഇയ്യാട് -എളേറ്റിൽ -നരിക്കുനി -കുന്നമംഗലം വഴി മെഡിക്കൽ കോളേജിലേക്ക് ആദ്യ സർവീസ്തുടങ്ങി . ബസ്സിന് ബാലുശ്ശേരി, ഇയ്യാട്, കപ്പുറം, കുറുങ്ങോട്ട് പാറ അങ്ങാടികളിൽ ഗംഭീര സ്വീകരണം നൽകി. മധുര പലഹാരങ്ങൾ വിതരണം ചെയ്‌തും, പുഷ്പഹാരം ചാർത്തിയും ഈ പൊതുഗതാഗത ബസ്സിനെ നാട്ടുകാർ വരവേറ്റു. ജനപ്രതിനിധികൾ, കെ. എസ്. ആർ. ടി. സി. ഉദോഗസ്ഥർ, പ്രദേശത്തെ, സാംസ്കാരിക -രാഷ്ട്രീയ -പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
രാവിലെ 6.55.ന് കൊയിലാണ്ടിയിൽ നിന്നും പുറപ്പെട്ട് 7.40ന് ബാലുശ്ശേരിൽ എത്തി കപ്പുറം -ഇയ്യാട് വഴി 9.17ന് മെഡിക്കൽ കോളേജിൽ എത്തും. 9.50.ന് അവിടെ നിന്നും തിരിച്ച് 10.30ന് നരിക്കുനി -ഇയ്യാട് -കപ്പുറം വഴി 11.27ന് ബാലുശ്ശേരി യിലും 12.12ന് കൊയിലാണ്ടിയിലും എത്തും.
ഉച്ചക്ക് ഒരു മണിക്ക് കൊയിലാണ്ടിയിൽ നിന്നും പുറപ്പെട്ട് 1.42.ന് ബാലുശ്ശേരി, കപ്പുറം, ഇയ്യാട് വഴി 2.27ന് നരിക്കുനി എത്തും.
അവിടെ നിന്നും കോഴിക്കോട്ടേക്ക് പോകും.
കോഴിക്കോട് നിന്നും 4ന് പുറപ്പെട്ട് 4.22ന് മെഡിക്കൽ കോളേജിൽ എത്തി, 4.45ന് പുറപ്പെട്ട് 5.25ന് നരിക്കുനിയിലും 6.17ന് കപ്പുറം വഴി ബാലുശ്ശേരിയിലും എത്തും. അവിടെ നിന്ന് 7.02ന് താമരശ്ശേരി യിൽ യാത്ര അവസാനിക്കും.


0 അഭിപ്രായങ്ങള്