ഗാന്ധിജിയെ മറക്കരുത് ,ഇന്ത്യ തോൽക്കരുത് ,എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. 


നരിക്കുനി :- ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ  ഗാന്ധിജിയെ മറക്കരുത് ,ഇന്ത്യ തോൽക്കരുത് ,എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ  നരിക്കുനിയിൽ അനുസ്മരണ പൊതുയോഗവും, പ്രകടനവും നടത്തി. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  പ്രതിജ്ഞ ചെയ്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി വിവേക്, പ്രസിഡന്റ് ഷിബിൻ ലാൽ, മേലടി നാരായണൻ ,എസ് വൈ എസ് ജില്ലാ സെക്രട്ടറി ടി വി അഹമ്മദ് കബീർ തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി മിഥിലേഷ് സ്വാഗതം പറഞ്ഞു.