വൈദ്യുതി ജീവനക്കാരുടെ ദേശീയ പണിമുടക്ക്;സംയുക്ത ട്രേഡ് യൂണിയൻ പ്രചരണ ജാഥ നടത്തി. താമരശ്ശേരി: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധനയങ്ങൾക്കും, വൈദ്യുത മേഖല സ്വകാര്യവൽക്കരണത്തിനുമെതിരെ വൈദ്യുതിതിജീവനക്കാർ ഫെബ്രുവരി 3ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം നാഷനൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ളോയ്സ് ആന്റ് എഞ്ചിനീയറിങ് ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ബാലുശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജാഥ കാക്കൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി ഉദ്ഘടാനം ചെയ്തു. സതീഷ് അധ്യക്ഷത വഹിച്ചു .തുടർന്ന് ബാലുശ്ശേരി, ഉണ്ണികുളം, താമരശ്ശേരി, കോടഞ്ചേരി ,തിരുവമ്പാടി, ഓമശ്ശേരി, മുക്കം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കട്ടാങ്ങൽ സമാപിച്ചു. ഒ.പുഷ്പൻ, സജിത്ത് കുമാർ, പി.ടി.രവീന്ദ്രൻ ,സുരേഷ് ബാബു, ജാഥാ ക്വാപ്ടൻ ഉദയൻ, പൈലറ്റ് ഉല്ലാസ് കുമാർ, മാനേജർ ബിജിഷ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.സമാപന പൊതുയോഗം പി.ടി.എ.റഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിനീഷ് അധ്യക്ഷത വഹിച്ചു.
0 അഭിപ്രായങ്ങള്‍