വൈദ്യുതി  തൊഴിലാളികളും  , ഓഫീസർ മാരും  പ്രതിഷേധ  പ്രകടനവും , പ്രേതിഷേധ  യോഗവും  നടത്തി.

കോഴിക്കോട് :- KSEB  കക്കോടി  ഇലക്ട്രിക്കൽ സെക്ഷൻ    ഓഫീസിലെ   ജീവനക്കാരനായ  മൊയ്‌ദീൻകുട്ടിയെ  ജോലി  തടസപ്പെടുത്തി  ആക്രമിച്ചു  ദേഹോപദ്രവം   ഏല്പിച്ചതിൽ  പ്രതിഷേധിച്ച് കക്കോടിയിൽ  പ്രകടനവും ,സർവ്വകക്ഷി പൊതുയോഗവും നടത്തി. കക്കോടി  സെക്ഷൻ  ഓഫീസ്  പരിധിയിലെ  പറമ്പിൽ  ബസാറിലെ  ഗൾഫ് ബസാറിൽ വൈദ്യുതി  ബന്ധം വിച്ചേ ദിക്കുവാൻ നിയോഗിക്കപ്പെട്ട  ജീവനക്കാരനായ  മൊയ്‌ദീൻകുട്ടിയെ  ആണ്  വൈദ്യുതി  ബന്ധം വിച്ചേദി ക്കുന്നതിനിടക്ക്  സാമൂഹ്യ  ദ്രോഹികൾ  ആക്രമിച്ചത് . ഇതിൽ  പ്രേതിഷേധിച്ച്  ചേർന്ന  യോഗത്തിൽ  സി . രഘുനാഥ്  സ്വാഗതം  പറഞ്ഞു , ശ്രീവത്സൻ   (INTUC) ജില്ലാ  സെക്രട്ടറി  അധ്യക്ഷത  വഹിച്ചു. അനിൽകുമാർ സെക്രട്ടറി KSEBWA(CITU),  സുധീർ കുമാർ, ജില്ല സെക്രട്ടറി KSEB  (AITU), പി ഐ പുഷ്പരാജൻ, KEEC (INTUC) സംസ്ഥാന വൈസ്   പ്രസിഡന്റ് , മോഹനൻ, KVS ( BMS), ഗിരീഷ് KSEBOF തുടങ്ങിയവർ  സംസാരിച്ചു.  പി എം രാജൻ KSEBWA   (CITU) നന്ദി പറഞ്ഞു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടികൾ കൈകൊള്ളണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. പ്രകടനത്തിന് ദിൽഷാദ്, ശ്രീജേഷ്, വി. പി. ബാബു, ഷിജിത്ത്, രാമചന്ദ്രൻ, ബൈജു തുടങ്ങിയവർ നേതൃത്വം നൽകി..