ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം, ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃക’- സര്‍ക്കാറിനെ പുകഴ്ത്തിപ്പാടി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം ,

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ ലൈഫ് മിഷന്‍ പദ്ധതിയെയും സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭവനരഹിതര്‍ക്കുള്ള ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകമാണെന്നാണ് ഗവര്‍ണറുടെ പരാമര്‍ശം. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് രാജ്യത്തിന് തന്നെ മാതൃകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.