ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും? 25.01.2021


രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ കാർഡും തയ്യാറാക്കുന്നത്.



 വിശദാംശങ്ങൾ അറിയാം


മാറ്റംവരുത്താൻ കഴിയാത്ത പിഡിഎഫ് ഫോർമാറ്റിലാകും കാർഡ് ലഭിക്കുക.

പുതിയ വോട്ടർമാർക്കായിരിക്കും ആദ്യഘട്ടത്തിൽ കാർഡ് ലഭിക്കുക. മൊബൈൽ നമ്പർ രജിസ്റ്റർചെയ്തിട്ടുള്ളവർക്കും പുതിയതായി ചേർന്നിട്ടുള്ളവർക്കും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

അടുത്തമാസംമുതൽ എല്ലാവോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഫോൺ നമ്പറുകൾ നൽകിയിട്ടുള്ളവർക്കുമാത്രമായിരിക്കും ഈസൗകര്യം ലഭിക്കുക.

ഫോൺ നമ്പർ നൽകാത്തവർക്ക് അതിന് സൗകര്യമുണ്ട്. ഭാവിയിൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ഇപ്പോൾതന്നെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം.

ഡിജിലോക്കറിലും ഡിജിറ്റൽ കാർഡ് സൂക്ഷിക്കാം.

പുതിയ ഡിജിറ്റൽ കാർഡിൽ ക്യുആർ കോഡും ഉണ്ടാകും.


 എങ്ങനെ ഡൗൺലോഡ് ചെയ്യാം



https://voterportal.eci.gov.in/പോർട്ടലിൽ ലോഗിൻ ചെയ്യുക.

ഡൗൺലോഡ് ഇ-ഇപിഐസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഡിജിറ്റൽ കാർഡ് ലഭിക്കും.

ജനുവരി 25ന് രാവിലെ 11.14നുശേഷമാകും ഈ സൗകര്യം ലഭിക്കുക,