സംയുക്ത വാഹന പണിമുടക്ക്
( 2021 മാർച്ച് 2) ന്
തിരുവനന്തപുരം:പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. 2021 മാർച്ച് 2ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി, അഡീഷനല്‍ എക്സൈസ്, സര്‍ചാര്‍ജ് തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും പെട്രോളിയം കമ്ബനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കിയതുമാണ് വിലക്കയറ്റത്തിന് പിന്നില്‍. വിലക്കയറ്റം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.


0 അഭിപ്രായങ്ങള്‍