പാചകവാതകത്തിന് വീണ്ടും വിലകൂട്ടി കേന്ദ്രം; ഇന്ന് വര്‍ധിപ്പിച്ചത് 25 രൂപ; രണ്ടുമാസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത് 226 രൂപ
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടതടവില്ലാതെ തുടരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി കേന്ദ്രം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് നൂറ് രൂപയും വര്‍ധിപ്പിച്ചു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1613 രൂപയുമായി വില വര്‍ധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 226 രൂപയാണ് വർദ്ധിച്ചത് ,


0 അഭിപ്രായങ്ങള്‍