പൊതു വിദ്യാലയങ്ങൾ പുതുമോടിയിൽ..

നരിക്കുനി: -കേരള പൊതു വിദ്യാലയങ്ങൾ പുതുമോടിയിൽ..

നരിക്കുനി: -കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടിരിക്കുകയാണ്.  കൊടുവള്ളിമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ജി.എൽ പി സ്കൂളിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികൾ വിദ്യാലയത്തിനു സമർപ്പിച്ചു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തുന്നത് ,. ആ വഴിയിൽ നിരവധി നേട്ടങ്ങൾ സ്കൂളുകൾ നേടിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി കൊണ്ടിരിക്കുകയാണ്.  കൊടുവള്ളിമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ജി.എൽ പി സ്കൂളിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികൾ വിദ്യാലയത്തിനു സമർപ്പിച്ചു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് പരിപാടികൾ നടത്തുന്നത് ,. ആ വഴിയിൽ നിരവധി നേട്ടങ്ങൾ സ്കൂളുകൾ നേടിക്കഴിഞ്ഞു.