പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിട ഉദ്ഘാടനം വെള്ളിയാഴ്ച
നരിക്കുനി: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൊടുവള്ളി നിയോജകമണ്ഡലം എം എൽ എ കാരാട്ട് റസാഖിൻ്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച മുപ്പത്താറ് ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച 12/2/21 ന് വൈകുന്നേരം നാലിന് നിർവഹിക്കുന്നു. എം എൽ എ കാരാട്ട് റസാഖ് ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം അദ്ധ്യക്ഷത വഹിക്കും. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ പി സി അബ്ദുസ്സലാമിന് ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും. സ്ക്കൂളിൽ നിന്ന് ഈ വർഷം എൽ എസ് എസ് നേടിയ അഞ്ച് വിദ്യാർഥികൾക്കും, ഇൻസ്പെയർ അവാഡ് നേടിയ പൂർവ്വ വിദ്യാർഥിക്കും സ്വീകരണം നൽകും.


0 അഭിപ്രായങ്ങള്‍