ഗ്രാമീണ റോഡുകളെല്ലാം നവീകരണത്തിൻ്റെ പാതയിൽ..
കൊടുവള്ളി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളെല്ലാം നഗരവീഥികൾ പോലെ ആധുനിക രീതിയിലുള്ള നവീകരണത്തിൻ്റെ പാതയിലാണ്. മണ്ഡലത്തിൽ ദേശീയ പാത നെല്ലാംകണ്ടിയിൽ നിന്നും ആരംഭിച്ച്' കിഴക്കോത്ത് പഞ്ചായത്തിലെ ആവി ലോറ കത്തറമ്മൽ ചോയി മഠം ആനപ്പാറ പാടത്തും കുഴി പൂനൂർ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 3 കോടി രൂപയുടെ പരിഷ്കരണ പ്രവൃത്തി ഉദ്ഘാടനം കത്തറമ്മൽ അങ്ങാടിയിൽ നിർവ്വഹിച്ചു.നവീകരണ പ്രവൃത്തിയുടെ ഭാഗമായി നിലവിലുള്ള റോഡിൻ്റെ താഴ്ഭാഗങ്ങൾ ഉയർത്തി 5 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ ബി.എം ആൻറ് ബി.സി ടാറിംഗും, ഡ്രൈനേജും സംരക്ഷണഭിത്തിയും നിർമ്മിക്കലും നിലവിലെ ഡ്രെയിനുകൾ വൃത്തിയാക്കി അറ്റകുറ്റപണികൾ പൂർത്തിയാക്കുകയും ചെയ്യുന്നു . സ്കൂൾ പരിസരങ്ങളിൽ നടപ്പാതകളിൽ ടൈൽ വിരിച്ച് കൈവരികൾ നിർമ്മിക്കുകയും ചെയ്യുന്നതാണ്. റോഡ് സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി റോഡ് മാർക്കിംഗുകൾ ,മുന്നറിയിപ്പ് ബോർഡുകൾ, മറ്റ് സൈൻ ബോർഡുകൾ, സുരക്ഷ ക്രമീകരങ്ങൾ എന്നിവയും നവീകരണത്തിൻ്റെ ഭാഗമായി ചെയ്യുന്നതാണ്.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. നെസ്റി അദ്ധ്യക്ഷയായിരുന്നു.എൻ.കെ സുരേഷ്, സോമൻപിലാത്തോട്ടം, എം എസ്.മുഹമ്മദ്, കരീം കൈപ്പാക്കിൽ, എം.ടി അബ്ദുസലീം പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അബ്ദുൽ ഗഫൂർ, അസിസ്റ്റൻ്റ് എഞ്ചിനീയർ എം.പി.മുസ്തഫ ഓവർസിയർ പി.സി മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.


0 അഭിപ്രായങ്ങള്‍