ഫുട്ബോൾ ടൂർണമെൻ്റ് നടത്തി :-
നരിക്കുനി: - പാറന്നൂരിലെ നാട്ടുകാരുടെ കൂട്ടായ്മയിൽ നരിക്കുനി ഇ എം എസ് സ്മാരക സ്റ്റേഡിയത്തിൽ വടേക്കണ്ടിത്താഴം പ്രീമിയർ ലീഗ് വി പി എൽ സീസൺ 1-വൺഡേ ഫുട്ബോൾ ടൂർണമെൻ്റ് മത്സരം നടത്തി , മത്സരത്തിൽ അൽ കർവാൻ എഫ് സി ജേതാക്കളായി ,കോർ എഫ് സി റണ്ണേഴ്സ് അപ്പ് ട്രോഫി നേടി ,
ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി കോർ എഫ് സി യിലെ അൻസിഫ് ,മികച്ച ഗോൾ കീപ്പറായി അൽ കർ വാനിലെ കെ രാഹുൽ ,മികച്ച ഡിഫൻ്ററായി അൽ കർവാനിലെ കെ അർജുൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു ,
ടൂർണമെൻ്റിൽ വിജയികൾക്കുള്ള സമ്മാനദാനവിതരണം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം ഉൽഘാടനം ചെയ്തു ,കെ അൻസാർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു ,എം ഷാജി മാസ്റ്റർ ,ടി എ ആലിക്കോയ മാസ്റ്റർ ,കെ കെ മിഥിലേഷ് ,എ ജയഫർ,പി എം ഷംസുദ്ദീൻ ,സി ജാബിർ ,ടി എ ആസിഫ് അലി ,ഫാസിൽ ഖാൻ വി ,അർജുൻ വി ,കെ അശ്വിൻ ,ടി പി റയീസ് ,കെ സബിൽ ,റിസാൽ, ,എം അശ്വിൻ ,നിയാസ് ടി പി തുടങ്ങിയവർ നേതൃത്വം നൽകി .


0 അഭിപ്രായങ്ങള്‍