റോഡിലെ ടെലഫോൺ പോസ്റ്റ് അപകടം :-
നരിക്കുനി: -നരിക്കുനി അങ്ങാടി പടനിലം /റോഡ് ജംഗ്ഷനിലെ റോഡിൽ ആവശ്യമില്ലാതെ കിടക്കുന്ന ബി എസ് എൻ എൽ ടെലഫോൺ പോസ്റ്റ് അപകടത്തിൽ ,കേബിളും ,മറ്റും ഒഴിവാക്കിയ പോസ്റ്റ് റോഡിലായത് കൊണ്ട് വാഹനങ്ങൾ കയറി പോസ്റ്റിൻ്റെ അടിഭാഗം തേഞ്ഞ് തീർന്നിരിക്കയാണ് ,കുത്തനെ പോസ്റ്റ് നിൽക്കുന്നത് കാരണം ഈ വഴിക്ക് പോവുന്ന യാത്രക്കാരും ,വാഹനങ്ങളും ഭീതിയിലാണ് ,കൂടാതെ ഈ പോസ്റ്റ് കാരണം സ്ഥിരമായി നരിക്കുനി അങ്ങാടിയിൽ ഗതാഗത സ്തംഭനം അനുഭവപ്പെടാറുണ്ട് ,ഇതിന് സമീപത്തായി തെരുവ് വിളക്കിൻ്റെ ഒരു പോസ്റ്റും അനാഥമായി കിടക്കുകയാണ് ,ഈ രണ്ട് പോസ്റ്റും ഒഴിവാക്കിയാൽ പടനിലം റോഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാനാവും ,


0 അഭിപ്രായങ്ങള്‍